Sunday, June 6, 2010

LoVe & LoVe ONLy... -1

പ്രേമം പലവിധത്തില്‍ രൂപാന്തരം പ്രാപിക്കാറുണ്ട്. ചിലപ്പോള്‍ ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ പലനാളത്തെ നോട്ടങ്ങളില്‍ അങ്ങനെ അങ്ങനെ...
പക്ഷെ ഈ പ്രേമത്തിന് ഒരു കുഴപ്പം ഉണ്ട്, അതിനു വിവേചനബുദ്ധി ഇല്ല.
ആ ഒറ്റ കാരണത്താലാണ് പല കുടുംബങ്ങളും കണ്ണീരു കുടിക്കുന്നതും ആത്മഹത്യകള്‍ തുടരുന്നതും..
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു revolution അല്ല. കാലാകാലങ്ങളായി നടന്നു വരുന്ന ഒരു സംഭവത്തിന്റെ പിന്തുടര്‍ച്ച എന്ന് മാത്രം.
എനിക്ക് തോന്നുന്നത് ഇപ്പോളത്തെ girls/boys കുറച്ചുകൂടെ developed ആയി എന്നാണ്.

ഇപ്പോളത്തെ അടിച്ചുപൊളി പ്രണയത്തില്‍ ഒരു softcorner ഉം ഇല്ല. വെറുതെ ഒരു നമ്പറിലേക്ക് missed call അടിക്കുക,
അവര്‍ തിരിച്ചു വിളിക്കുക ,
അതൊരു പെണ്ണാണെങ്കില്‍/ആണാണെങ്കില്‍ വീണ്ടും വിളികള്‍,
പിന്നെ എവിടെ എങ്കിലും മീറ്റിംഗ് ,
ഒരു കോഫി അത് കഴിഞ്ഞങ്ങനെ പലതും കൈമാറി പിരിയുന്നു..
പിന്നീടു വിളികള്‍ ഇല്ലാതാകുന്നതോടെ എല്ലാം അവസാനിക്കുന്നു..


ഇതാണ് മോഡേണ്‍ പ്രണയം.



കൂടുതല്‍ അടുത്ത പോസ്റ്റില്‍ ........ -kichu..

No comments: