Sunday, May 30, 2010

Mazha.... part 2

മഴയെക്കുറിച്ച് പറയാന്‍ ഞാന്‍ ഒരു പോസ്റ്റ്‌ കൂടെ ഇടുന്നു. മഴക്കാലം ഒരുതരത്തില്‍ ഒരു ഉണര്‍വ്വാണ്, വാടിവരണ്ട ചെടികള്‍ക്കും വരണ്ട മനസുകള്‍ക്കും എല്ലാം ഉണവ്വ് പകരാന്‍ മഴയ്ക്ക് കഴിയും. അതിരാവിലെ എഴുനെല്‍ക്കുന്നതിനു മുന്‍പ് തന്നെ ഒരു മഴ പെയ്താല്‍ എന്ത് രസമാനന്നോ..!!! ആ തണുപ്പില്‍ പുതച്ചു മൂടി കിടന്നുറങ്ങാന്‍ അതിലും രസം.. ഇതാണു പറയുന്നെ വല്ലപ്പോളും ഒരു മഴ ഒന്നാസ്യദിച്ചു നോക്കണമെന്ന്. എന്റെ അമ്മ മഴ വരുമ്പോള്‍ പാടാറുണ്ട്, "മഴപെയ്താല്‍ കുളിരനെന്നെന്നമ്മ പറഞ്ഞു".... എന്ന്.

എനിക്ക് മഴ പലപ്പോളും ആശ്യാസം തന്നിട്ടുണ്ട്, എന്റെ പല വിഷമങ്ങളും ഞാന്‍ മഴയില്‍ ഒഴുക്കി കളയും.. എങ്ങനെഎന്നല്ലേ...?? എനിക്ക് വിഷമം ഉണ്ടാകുന്ന സാഹചര്യഗളില്‍ ഞാന്‍ മഴയത് ഇറങ്ങി നടക്കും എന്റെ എല്ലാ വിഷമങ്ങളെയും നീക്കികളയുന്ന എന്തോ ഒന്ന് മഴയിലുണ്ട്.. സംശയം ഉണ്ടെകില്‍ ഒന്ന് try ചെയ്തു നോക്ക്. എന്താ പണി വരും എന്ന് പേടി ആണോ..? ഒരു മഴകൊണ്ട്‌ പനിവന്നു ചാകനാണ് വിധി എന്കിലങ്ങു ചാകട്ടെ എന്നുവെയ്ക്കു .. മഴനനഞ്ഞ് ഈറന്‍ വസ്ത്രങ്ങളുമായി നടക്കുന്ന ആ സുഖം ഒന്ന് അനുഭവിച്ചരിയേണ്ടത് തന്നെയാണ്. ആ തണുപ്പില്‍ ഒരു കോഫി കൂടെ കിട്ടിയാല്‍ very happy ...!!